
കല്ലറ: അനുദിനം വർദ്ധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ കർഷകർ മാർച്ച് നടത്തി. മീതൂരിൽ നിന്ന് ആരംഭിച്ച മാർച്ച് കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. കല്ലറ, വാമനപുരം പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ദിവസേന നൂറു കണക്കിന് കാർഷിക വിളകളാണ് പന്നികൾ നശിപ്പിക്കുന്നത്. വിള നാശം വരുത്തുന്ന കാട്ടു പന്നികളെ വെടി വെയ്ക്കാൻ വനം വകുപ്പ് ഉത്തരവിട്ടെങ്കിലും പദ്ധതി ഫലം കണ്ടില്ല. തുടർന്നാണ് മീതൂർ കേന്ദ്രമാക്കി കർഷകർ കൂട്ടായ്മ രൂപ വത്കരിക്കുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്തത്.