
മുടപുരം:ജനദ്രോഹ കേന്ദ്രബഡ്ജറ്റ് നെതിരെ,പെട്രോൾ - ഡീസൽ,പാചകവാതക വില വർദ്ധനയ്ക്കെതിരെ എ.ഐ.ടി.യു.സി സംസ്ഥാനത്തൊട്ടാകെ പെട്രോൾ പാമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി തോന്നയ്ക്കൽ ഭാരത് പെട്രോളിയം കമ്പനി പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ്. ബി. ഇടമന ഉദ്ഘാടനം ചെയ്തു.മുരുക്കുംപുഴ സുനിലിന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കോരാണി വിജു, എൽ.സ്കന്ദകുമാർ, ടി .സുനിൽ, ഓമനശശി, എസ്. വിജയദാസ്, സജീർ, ജ്യോതികുമാർ, പ്രിൻസ് എന്നിവർ സംസാരിച്ചു.