pinarayi-vijayan

തിരുവനന്തപുരം: മാറിയ സാഹചര്യങ്ങൾക്കനുസൃതമായി സംസ്ഥാന ഐ.ടി നയത്തിൽ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന "ഭാവി വീക്ഷണത്തോടെ കേരളം" രാജ്യാന്തര സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ഐ.ടി ചർച്ചയിൽ നയരേഖ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ഐ.ടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രഥമ ഉപഭോക്താവ് സർക്കാർ ആയിരിക്കണമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും സംസ്ഥാന ഐ.ടി ഉന്നതാധികാര സമിതി ചെയർമാനുമായ എസ്.ഡി ഷിബുലാൽ അഭിപ്രായപ്പെട്ടു.

കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്,സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് അഡിഷണൽ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള, ഇന്റൽ ഇന്ത്യ കൺട്രി ഹെഡും ഡാറ്റാ സെന്റർ ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായ നിവൃതി റായ്, സൺടെക് ബിസിനസ് സൊലൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ നന്ദകുമാർ കെ. നായർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്,നാസ്‌കോം മെമ്പർഷിപ്പ് ആൻഡ് ഔട്ട്‌റീച്ച് മേധാവി ശ്രീകാന്ത് ശ്രീനിവാസൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ടി. ജയരാമൻ, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്‌ട്രക്ചർ ഡിവിഷൻ ചീഫ് ജോയ് എൻ.ആർ എന്നിവർ സംസാരിച്ചു. ഐ.സി.ടി അക്കാഡമി സി.ഇ.ഒ സന്തോഷ് കുറുപ്പ് മോഡറേറ്ററായിരുന്നു.