permpambe

വക്കം: താറാവ് ഫാമിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കീഴാറ്റിങ്ങലിൽ മിൽക്കോയുടെ കിടാരി പാർക്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ താറാവ് ഫാമിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രാവിലെ ഫാമിലെത്തിയ ജീവനക്കാരനാണ് കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. രണ്ട് വയസുള്ള പെൺ പാമ്പാണിതെന്നും പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറുമെന്നും വാവാ സുരേഷ് പറഞ്ഞു.