
കൊവിഡിനെ നേരിടുന്നതിൽ കേരളത്തിന്റെ ഭരണമികവ് സുപ്രധാന പങ്ക് വഹിച്ചെന്ന് നോബൽ സമ്മാന ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്സും ലോകാരോഗ്യസംഘടന മുഖ്യശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥനും പറഞ്ഞു.
സംസ്ഥാന ആസൂത്രണബോർഡിന്റെ 'ഭാവി വീക്ഷണത്തോടെ കേരളം' ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇരുവരും.
മികച്ച രീതിയിലുള്ള ആസൂത്രണമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യത്തിൽ ഇനിയുമേറെ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യമാണ് കൊവിഡ് പഠിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.