
രാമമംഗലം: കിഴുമുറി ചെല്യാമ്പുറത്ത് സി.യു. ചെറിയാൻ (പാപ്പു ചേട്ടൻ 97 ) നിര്യാതനായി. ആദ്യകാല ഗവ. കോൺട്രാക്ടറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11. 30ന് കിഴുമുറി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കിഴുമുറി ആർ.പി.എസ് സ്ഥാപക പ്രസിഡന്റ്, കിഴുമുറി ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പാലക്കുഴി പുത്തൻപുരയിൽ മറിയാമ്മ. മക്കൾ: സി.സി. ജോർജ്, ജോയി ചെറിയാൻ, ബേബി ചെറിയാൻ, സജി ചെറിയാൻ, സന്തോഷ് ചെറിയാൻ (എല്ലാവരും ഗവൺമെൻറ് കോൺട്രാക്ടർമാർ). മരുമക്കൾ: ഷാലി , മെറീന, ലത, ജിഷ, ജൂലി.