
തിരുവനന്തപുരം: ടെക്‌നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പ് കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട് 'മൈ ടൂൺസ്" എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. www.mytoonz.comലൂടെയും മൈടൂൺസ് ലൈബ്രറിയിലൂടെയും ഓൺലൈനിൽ ലഭ്യമാകും. 1,500 മണിക്കൂറിലധികമുള്ള പരിപാടികൾ ഇപ്പോൾ മൈടൂൺസ് ലൈബ്രറിയിൽ ലഭ്യമാണ്.