binu

പാറശാല:ഓട്ടോ റിക്ഷയിൽ ലോറിയിടിച്ച് ഓട്ടോയുടെ ഡ്രൈവർ മരിച്ചു. കളിയിക്കാവിള പനങ്കാല മേക്കോട് പറമ്പുവിളാകത്ത് വീട്ടിൽ ബിനു(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ കളിയിക്കവിള - ഊരമ്പ് റോഡിൽ കാളീശ്വരി തിയേറ്ററിന് സമീപത്താണ് അപകടം .ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.കളിയിക്കവിള സ്റ്റാൻഡിലെ ഡ്രൈവറാണ് ബിനു.ഭാര്യ ബിന്ദു. മക്കൾ: അഭി,അഭിജിത്.