
കല്ലമ്പലം : നൈനാംകോണം നിവാസികളുടെ പട്ടയം എന്ന സ്വപ്നം സാദ്ധ്യമാക്കിയ വി. ജോയി എം.എൽ.എയ്ക്ക് നൈനാംകോണം പൗരസമിതി സ്വീകരണം നൽകി.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉപഹാരം കൈമാറി.പത്ര പ്രവർത്തകൻ സുനിൽകുമാർ,നാവായിക്കുളം പി.എച്ച്.സി ആംബുലൻസ് ഡ്രൈവർ നവീൻ ചന്ദ്രൻ, സർവീസിലെ ഓർമ്മകൾ എന്ന പുസ്തക രചയിതാവ് കെ. ശ്രീനിവാസൻ,പൊലീസ് സേനയിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ച പ്രദേശവാസി സോണി എന്നിവരെയും പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ തുടങ്ങിയവരെയും ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു.