
തിരുവനന്തപുരം: വാട്സ്ആപിലെ വിളികൾ ഇന്നു മുതൽ റെക്കാഡ് ചെയ്യപ്പെടുമെന്നത് വ്യാജപ്രചാരണമാണെന്ന് പൊലീസ്. സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുമെന്നും നടപടിയെടുക്കുമെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക് സംവിധാനം അറിയിച്ചിട്ടുള്ളതാണെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി.