
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ശമ്പള പരിഷ്കരണ ചർച്ചകൾക്ക് ഇന്നലെ തുടക്കമായി. ട്രാൻസ്മിഷൻ വിഭാഗം ഡയറക്ടറും ശമ്പള പരിഷ്കരണ കമ്മിറ്റി ചെയർമാനുമായ ഡോ. പി. രാജന്റെ നേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ച ആരംഭിച്ചു. അംഗീകൃത സംഘടനകൾക്ക് പുറമെ ബി.എം.എസ് ഉൾപ്പെടെയുള്ള രജിസ്റ്റേർഡ് സംഘടനകളേയും ചർച്ചയിൽ പങ്കെടുപ്പിച്ചു. എല്ലാ യൂണിയനുകളും അഭിപ്രായം ഇന്നലെ കൈമാറി. നാളെ വീണ്ടും ചർച്ച തുടരും. കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്ഥിതിയും ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള കരട് റിപ്പോർട്ടും സംഘടനാ പ്രതിനിധികൾക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർചർച്ചകൾ.