
തിരുവനന്തപുരം ഐ.എം.ഡി.ആർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷിന് 20 മെരിറ്റ് സീറ്റുകൾ ഒഴിവുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ ഇന്നു നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പ്രവേശനം നടത്തും. രാവിലെ 8ന് കോളേജിൽ ഹാജരാകേണ്ടതാണ്.
മരുന്ന് ഗുണനിലവാരം: പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും സർക്കാർ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കും.
ആർ.സി.സിയിൽ അപ്രന്റിസ് ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫാറവും www.rcctvm.gov.in ൽ ലഭിക്കും.
അന്തിമ മുൻഗണനാ പട്ടിക
ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംതരം ഓവർസിയർമാരുടെ 2018 ജനുവരി ഒന്ന് മുതൽ 2019 ഡിസംബർ 31 വരെയുള്ള അന്തിമ മുൻഗണന പട്ടിക www.irrigation.kerala.gov.in-ലും കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചു.