
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 21 എസ്.ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകി. 2020ലെ ഒഴിവുകളിലേക്കാണ് സ്ഥാനക്കയറ്റം. ഇവരെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും നിയമിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 237 ഇൻസ്പെക്ടർമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്.
നിപ്മറിന് 2.66 കോടി
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ (നിപ്മർ) വികസനത്തിന് 2,66,46,370 രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.