കോവളം: കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി സ്ഥാനം രാജിവച്ചു. തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്നും ഏരിയാ സെക്രട്ടറി ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതായും മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്റ്റാൻലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുറച്ചുനാളായി വിഴിഞ്ഞത്ത് പാർട്ടിക്കകത്ത് രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നതെന്നാണ് വിവരം.