aif

വെഞ്ഞാറമൂട് : പൂത്തൂർ അലിഫ് ദീനി സാംസ്‌കാരിക സമിതി ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും ഡി.കെ. മുരളി എം.എൽ.എനിർവഹിച്ചു. പ്രസിഡന്റ്‌ ഷിഹാബുദീന്റെ അദ്ധ്യക്ഷത വഹിച്ചു. നെല്ലനാട് ഗ്രാമ പഞ്ചായത്തു ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ, വെഞ്ഞാറമൂട് പ്രിസിപ്പൽ എസ്.ഐ ശ്രീകുമാർ, വെഞ്ഞാറമൂട് ജമാഅത് പ്രസിഡന്റ്‌ ഹാജി എ. എ. റഷീദ്, ഇമാം കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫതഹുദ്ധീൻ റഷാദി, പോത്തൻകോട് ശാന്തിഗിരി ആശ്രമം പ്രധിനിധി സജീവൻ ഇടക്കാട്, പിരപ്പൻ കോഡ് സെന്റ് ജോൺസസ് ഹെൽത്ത് സർവീസസ് പി.ആർ.ഒ അജയ്, വെഞ്ഞാറമൂട് ജുമാ മസ്ജിദ് ഇമാം നാസറുദീൻ മന്നാനി, ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, നാസിമുദ്ധീൻ ക്രഞ്ചി മഞ്ചി, കെ. മുഹമ്മദ്‌ റാഫി, അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.