drama

പെരുമ്പാവൂർ: കൊവിഡ് മഹാമാരികാലത്ത് നഷ്ടപ്പെട്ട നാടക വേദികൾ വീണ്ടെടുക്കുന്നതിനും പ്രേക്ഷകരെ നാടകം കാണുന്നതിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ചേലാമറ്റം സമർപ്പിത നാടക സംഘത്തിന്റെ പുതിയ വീട്ടുമുറ്റനാടകം. കഴിഞ്ഞ ഒരു വർഷമായി തൊഴിൽ നഷ്ടപെട്ട ഏഴോളം കലാകാരന്മാരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പുഴയോരഴകുള്ളപെണ്ണ് എന്ന നാടകത്തിന്റെ ആദ്യ അവതരണം ചേലാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപമുള്ള വീട്ടുമുറ്റത്ത് നടന്നു. ആദ്യാവതരണത്തിന്റെ ഉദ്ഘാടനം കലാ സംഘാടകനായ ഷാജി സരിഗ നിർവഹിച്ചു. ഒക്കൽ പഞ്ചായത്ത് അംഗം എൻ.ഒ. സൈജൻ, സഹകരണ ബാങ്ക് ബോർഡ് അംഗം ഗൗരീശങ്കർ, പ്രസാദ് തോഴേലി തുടങ്ങിയവർ പ്രസംഗിച്ചു. നാടകത്തിന്റെ ജനകീയത വർദ്ധിപ്പിക്കുന്നതിന് ഇത്തരത്തിലുളള നാടകവേദികൾക്കാകുമെന്നും നാടകപ്രവർത്തകർ അഭിപ്രായപ്പെട്ടു.