land

തിരുവനന്തപുരം: അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുന്ന എൽ.ഡി.എഫ് സർക്കാർ വിതരണം ചെയ്തത് 1,63,691 പട്ടയം. പതിനാല് ജില്ലകളിലായി 13,020 പട്ടയങ്ങൾ വിതരണത്തിന് തയ്യാറായി. ഈ മാസം ഇവ വിതരണം ചെയ്യുന്നതോടെ 1,76,711 പട്ടയങ്ങളുടെ വിതരണം പൂർത്തിയാകും.

ഏറ്റവും കൂടുതൽ പട്ടയ വിതരണം തൃശൂർ ജില്ലയിലാണ്, 41387 എണ്ണം. 2500 പട്ടയങ്ങളാണ് വിതരണത്തിനൊരുങ്ങുന്നത്. അവസാന ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6008. ഇതുവരെ 56 പട്ടയ മേളകളാണ് സംഘടിപ്പിച്ചത്.

ജില്ല, നൽകിയത്, തയ്യാറായത്-
തിരുവനന്തപുരം- 2091, 35.കൊല്ലം- 3232, 116.പത്തനംതിട്ട- 791, 96.ആലപ്പുഴ- 1137, 65.കോട്ടയം- 932, 50. ഇടുക്കി- 31807, 6008. എറണാകുളം- 6041, 76. പാലക്കാട്- 17552, 1000.തൃശൂർ -41387, 2500.
മലപ്പുറം- 28420, 700.കോഴിക്കോട്- 9630, 800. കണ്ണൂർ- 9405, 771.വയനാട്- 2795, 300. കാസർകോട്- 8471, 303.