
കല്ലമ്പലം: പള്ളിക്കൽ മൂതല കോണത്തു പടവാരം ഏലായിൽ കോളിഫ്ലവർ വിളവെടുപ്പു നടന്നു. മികച്ച കർഷകൻ കുപ്പോട്ടു തുളസീധരൻ പിള്ളയുടെ വയലിലാണ് കോളിഫ്ലവർ വിളവെടുപ്പ് നടന്നത്.ഓരോ കോളിഫ്ലവറിനും മൂന്ന് കിലോയിൽ കുറയാതെ തൂക്കമുണ്ടായിരുന്നു. കോളിഫ്ലവർ കൂടാതെ പടവലം,പയർ,ചീര, എത്തവാഴ, മരച്ചീനി എന്നിവയും തുളസീധരന്റെ കൃഷിയിടത്തിലുണ്ട്.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീനയും പള്ളിക്കൽ കൃഷി ഓഫീസർ മണിവർണനും ചേർന്ന് വിളവെടുപ്പ് നടത്തി.വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എസ്.എസ്.ബിജു,കൃഷി അസിസ്റ്റന്റ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.