kadakampally

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആ​ർ​ച്ച് ​ബി​ഷ​പ്പ് ​സൂ​സ​പാ​ക്യ​ത്തി​ന് ​കൊ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ത്തീ​ൻ​ ​ക​ത്തോ​ലി​ക്ക​സ​ഭ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​സൂ​സ​പാ​ക്യ​ത്തി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​നി​യും​ ​ശാ​രീ​രി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ടെ​സ്റ്റ് ​ചെ​യ്യു​ക​യും​ ​അ​സു​ഖം​ ​സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്നും​ ​ചി​കി​ത്സ​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​സ​ഭാ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.