
സംവിധാനം: വിജീഷ് മണി
മനുഷ്യരാശിയുടെ ആദ്യ ഭാഷയായി കരുതപ്പെടുന്ന ആംഗ്യഭാഷ (സൈൻ ലാംഗ്വേജ്) ആദ്യമായി ഒരു സിനിമ ഒരുങ്ങുന്നു. ഗിന്നസ് ബുക്കിൽ ഇടംപിടിച്ച വിശ്വഗുരു, പുഴയിൽ മാത്രം ചിത്രീകരിച്ച പുഴയമ്മ, ഇരുള ഭാഷയിൽ ചിത്രീകരിച്ച നേതാജി, സംസ്കൃത ഭാഷയിലൊതുങ്ങിയ നമോ, കുറുമ്പ ഭാഷയിൽ ചിത്രീകരിച്ച മ്... മ്.... മ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിഷൻ ചെന്നൈയിൽ ആരംഭിച്ചു. ബധിര മൂക കലാകാരന്മാരായിരിക്കും ഈ സിനിമയിലഭിനയിക്കുക. ചിത്രീകരണം മാർച്ചിൽ തുടങ്ങും.