rajeev

കാട്ടാക്കട:മകൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണ് ഹോമിയോ ഡോക്ടർ മരിച്ചു.
പൂഴനാട്‌ എസ്.ആർ. ആശുപത്രി ഉടമ പൂഴനാട്‌ എസ്.ആർ.ഹൗസിൽ ഡോ.എസ്.രാജീവ്(53) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാട്ടാക്കട കാനക്കോട് ആണ് അപകടം. വൈഷ്ണവിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ: സജീന(യു.ആർ.മെഡിക്കൽസ്, മണ്ഡപത്തിൻകടവ്).മക്കൾ: വൈശാഖൻ(എം.ബി.ബി.എസ്.വിദ്യാർത്ഥി,മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട്),വൈഷ്‌ണവി.