
തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ഒരു വർഷത്തോളം കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ കേരള ജനതയെ വിഡ്ഡികളാക്കുകയായിരുന്നു. ലാവ്‌ലിൻ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയിൽ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ കേരളത്തിന് കനത്ത തിരിച്ചടിയാണ് സി.പി.എം- ബി.ജെ.പി ധാരണ.