
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘമെത്തി. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ സംഘം കളക്ടർ ഡോ.നവജ്യോത് ഖോസയുമായി ചർച്ച നടത്തി. ഡോ. രുചി ജെയിൻ, ഡോ. രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് ഷിനു, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തി. കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള എറണാകുളമടക്കമുള്ള ജില്ലകളും സംഘം സന്ദർശിക്കും.