df

വർക്കല:വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വർക്കല ഗവൺമെന്റ് ഐ.ടി.ഐയ്ക്കായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഓൺലൈൻ വഴി നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വർക്കല നഗരസഭ ഹാളിൽ വി.ജോയി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വൈസ് ചെയർപേഴ്സൺ സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജയകുമാർ,നിധിൻ നായർ, പ്രിൻസിപ്പൽ ഡി.ശോഭന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.