rt

വർക്കല : അഡ്വ.വി.ജോയി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വർക്കല മണ്ഡലത്തിലെ 4 സ്കൂളുകൾക്ക് പുതുതായി അനുവദിച്ച ബസുകളുടെ ഫ്ലാഗ് ഒഫ് അഡ്വ.വി. ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതസുന്ദരേശൻ,നഗരസഭാ വൈസ് ചെയർപേഴ്സൺ സുദർശിനി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജയകുമാർ,നിധിൻ നായർ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന തുടങ്ങിയവർ സംബന്ധിച്ചു.മൂതല ഗവൺമെന്റ് എൽ.പി.എസ്, ഞാറയിൽ കോണം കുടവൂർ ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്,അയിരൂർ ഗവൺമെന്റ് യു.പി.എസ്,പകൽകുറി ഗവൺമെന്റ് എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് ബസുകൾ നൽകിയത്. ​​​​