
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ് ഒന്ന് സന്ദർശക സഹായകേന്ദ്രങ്ങളിൽ പരാതികളും അപേക്ഷകളും സ്വീകരിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ 'സ്ട്രെയിറ്റ് ഫോർവേഡ്' സംവിധാനത്തിൽ പരാതികളും ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായത്തിനുള്ള അപേക്ഷകളും സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം. നേരത്തെ സമർപ്പിച്ച പരാതികളുടെയും അപേക്ഷകളുടെയും സ്ഥിതി 18004257211, 155300 ടോൾഫ്രീ നമ്പറുകളിൽ അറിയാം.