
വർക്കല: സംസ്ഥാന സർക്കാർ 5 വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ അനാവരണം ചെയ്ത് ജില്ല ഇൻഫർമേഷൻ വർക്കലയിൽ സംഘടിപ്പിച്ച വികസന ഫോട്ടോ എക്സിബിഷൻ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ജില്ല ഇൻഫർമേഷൻ ഓഫീസർ ബിൻസി ലാൽ, അസി. എഡിറ്റർ ഗിപ്സൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിധിൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. വർക്കല മുൻസിപ്പൽ പാർക്കിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്.