no-water

തിരുവനന്തപുരം: അരുവിക്കരയിലെ 110 കെ.വി സബ്‌സ്റ്റേഷനിൽ കെ.എസ്.ഇ.ബിയുടെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിന് പമ്പിംഗ് നിറുത്തിവയ്ക്കുന്നതിനാൽ 6ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജലവിതരണം മുടങ്ങും.

പേരൂർക്കട, കഴക്കൂട്ടം, പാളയം സെക്‌ഷൻ പരിധിയിൽ വരുന്ന വഴയില, പേരൂർക്കട, ശാസ്തമംഗലം, ഇടപ്പഴഞ്ഞി, കനകനഗർ, വെള്ളയമ്പലം, കവടിയാർ, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുമ്മൂട്, ശ്രീകാര്യം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പട്ടം, ചാലക്കുഴി, കണ്ണമ്മൂല, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്ദൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, മൺവിള, അലത്തറ, കട്ടേല, കാര്യവട്ടം, ടെക്‌നോപാർക്ക്, കുളത്തൂർ, പള്ളിപ്പുറം, സി.ആർ.പി.എഫ് പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽ നിന്നും വെള്ളമെത്തിക്കുന്ന ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, പുത്തൻപള്ളി, പൂന്തുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, വലിയതുറ, വള്ളക്കടവ്, ശംഖുംമുഖം, മണക്കാട്, ശ്രീവരാഹം എന്നിവിടങ്ങളിലും തിരുമല കരമന സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്, മണലയം, മണികണ്‌ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലെത്തുമേലെ, സിപിടി, കൊടുങ്ങാനൂർ, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുങ്കാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, മേലാംകോട്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻ നഗർ എന്നിവിടങ്ങളിൽ ജല വിതരണം പൂർണമായും മുടങ്ങും. 6ന് വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ച് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിലും 7 ന് വൈകിട്ടോടെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം പഴയരീയിയിലാകും.

അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർലോറി വഴി ജലം ആവശ്യമുള്ളവർക്ക് വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, ചൂഴാറ്റുകോട്ട, അരുവിക്കര, ആറ്റിങ്ങൽവാളക്കോട് എന്നീ വെൽഡിംഗ് പോയിന്റുകളിൽ നിന്നും തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട് ട്രിവാൻഡ്രം ആപ്പിലൂടെ ജലവിതരണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ

സ്മാർട് ട്രിവാൻഡ്രം 9496434488,( 24 മണിക്കൂറും), 04712377701
വെൻഡിംഗ് പോയിന്റുകൾ

വെള്ളയമ്പലം 8547638181
അരുവിക്കര 9496000685
ചൂഴാറ്റുകോട്ട 8289940618
ആറ്റിങ്ങൽവാളക്കോട് 8547638358

# കൺട്രോൾ റൂമുകൾ 1916, 8547638181,9496000685