
തിരുവനന്തപുരം: മുൻഗണനേതര വിഭാഗം റേഷൻ കാർഡുകാർക്ക് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വിഴിഞ്ഞം ആർബിട്രേറ്റർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണം സംബന്ധിച്ച ആർബിട്രേഷന് വേണ്ടി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിനെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആർബിട്രേറ്ററായി നിയമിക്കും.
ഗവൺമെന്റ് കരാറുകളിൽ സർക്കാരുമായോ മറ്റേതെങ്കിലും കക്ഷിയുമായോ ഉള്ള തർക്കം പരിഹരിക്കുന്നതിന് ആർബിട്രേഷൻ കോടതിയായി ജില്ലാ കോടതി സ്ഥാപിക്കും.