psc

തിരുവനന്തപുരം: ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയോടെ ആറുമാസത്തേക്ക് കാലാവധി നീട്ടിക്കിട്ടുക ആഗസ്റ്റ് 2 വരെയുള്ള മാസങ്ങളിൽ അവസാനിക്കുന്ന 250 ലേറെ റാങ്ക്‌ലിസ്റ്റുകൾക്ക്. ഇതോടെ സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേർ വീണ്ടും പ്രതീക്ഷയിലായി.
പുതിയ റാങ്ക് ലിസ്റ്റുകൾ ഉടനെ പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടതു യുവജന സംഘടനകളടക്കം ആവശ്യപ്പെട്ടതോടെയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ തീരുമാനമെടുത്ത്.

ഏപ്രിൽ 1 ന് റദ്ദാകുന്ന എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ നിന്ന് ആറായിരത്തിൽ താഴെ നിയമനം മാത്രമേ നടന്നിട്ടുളൂ. മുൻ റാങ്ക് ലിസ്റ്റിൽ നിന്നും 11,413 പേർക്കാണ് നിയമന ശുപാർശ ലഭിച്ചിരുന്നത്. ജൂൺ 30 ന് അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ 46,285 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതുവരെ നടന്നത് 5370 നിയമനങ്ങൾ മാത്രമാണ്. സമാന റാങ്ക് ലിസ്റ്റുകളിലും ഇതാണവസ്ഥ.

കാലാവധി നീട്ടുന്ന റാങ്ക് ലിസ്റ്റുകളിൽ ചിലത്
(സംസ്ഥാന തലം )

അസിസ്റ്റന്റ് പ്രൊഫസർ ( മെഡിക്കൽ വിദ്യാഭ്യസ വകുപ്പ് )
ലൈബ്രേറിയൻ 3 (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി )
ഡ്രൈവർ ഗ്രേഡ് 2 ( ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്‌ )
ലക്ചറർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (പോളിടെക്നിക്സ് )
അസി. പ്രൊഫസർ ഇൻ അനസ്തീഷ്യ (മെഡിക്കൽ വിദ്യാഭ്യാസം )
ചാർജ് മാൻ- മെക്കാനിക്കൽ (കെ.എം.എം.എൽ )
മലയാളം സ്‌റ്റെനോഗ്രാഫർ (പ്ലാന്റേഷൻ കോർപ്പറേഷൻ )
ഡി.ടി.പി ഓപ്പറേറ്റർ (പി.ആർ.ഡി )

ജില്ലാ തലം

അസി. സെയിൽസ്മാൻ സിവിൽ സപ്ലൈസ് കോർ.(ഇടുക്കി, കാസർകോട് )
എച്ച്.എസ്.എ നാച്ചുറൽ സയൻസ് (കൊല്ലം കാസർകോട് )
ഡ്രൈവർ വിവിധ വകുപ്പുകൾ (തിരു, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ,

മലപ്പുറം,കോഴിക്കോട്, കണ്ണൂർ)
ഫാർമസിസ്റ്റ് ഗ്രേഡ് 2 (തിരു,കോട്ടയം,ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം )