
തിരുവനന്തപുരം: നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ളാസുകൾ നടത്തുന്നതിന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഡിസ്ട്രിക് ട്രെയിനിംഗ് സെന്ററിന്റെയും നേമത്ത് നിർമ്മിച്ച അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മറ്റ് ഉന്നത പൊലീസ് ഓഫീസർമാർ തുടങ്ങിയവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
കമ്മിഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. വാർഡ് കൗൺസിലർ മാധവദാസ്, ആർക്കിടെക്ട് ഡോ.ജി. ശങ്കർ, ഡെപ്യൂട്ടി
പൊലീസ് കമ്മിഷണർ മുഹമ്മദ് ആരിഫ് എന്നിവർ പങ്കെടുത്തു. നേമത്ത് നടന്ന ചടങ്ങിൽ. ഒ. രാജഗോപാൽ എം.എൽ. എ മന്ദിരം ഉദ്ഘാടനം ചെയ്തു. ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായർ എന്നിവർ പങ്കെടുത്തു.