navajeevan

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ സ്വയംതൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാവിതരണവും ആറിന് പേരാമ്പ്രയിൽ നടക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50നും 65 നുമിടയിൽ പ്രായമുള്ളവർക്ക് 50,000 രൂപ വരെ വായ്പ നൽകുന്ന പരിപാടിയാണിത്. പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ രാവിലെ 11നാണ് ഉദ്ഘാടനം.