raju

പാറശാല : പാറശാല പരശുവയ്ക്കലിലെ സർക്കാർ ആട് വളർത്തൽ കേന്ദ്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, വാർഡ് മെമ്പർ ജി. ശ്രീധരൻ, സി.പി.എം പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. അജയകുമാർ, വി. സന്തോഷ്, ഡോ. എൽ. രാജേഷ്, കെ. മധു, ജെ. ജയദാസ് എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഇ.ജി. പ്രേംജെയിൻ നന്ദിയും പറഞ്ഞു.