st

തിരുവനന്തപുരം : ഒരു ലക്ഷം രൂപയിൽ താഴെയുളള മുദ്രപ്പത്രങ്ങളുടെ വില്പന സ്റ്റാമ്പ് വെണ്ടർമാർ മുഖേന മാത്രമേ നടപ്പിലാക്കുകയുളളൂവെന്ന് ട്രഷറി ഡയറക്ടർ. എല്ലാ വെണ്ടർമാർക്കും ഗ്രൂപ്പടിസ്ഥാനത്തിൽ ഇ-സ്റ്റാമ്പിംഗിനെക്കുറിച്ചുളള ക്ലാസ്സുകൾ എടുത്തു കഴിഞ്ഞതിനു ശേഷം ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കും. കേരള സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ നേതാക്കളായ കിളിയല്ലൂർ മണി, എസ്.ചന്ദ്രൻ, ആർ.വി.ഗിരീഷ്, സെക്രട്ടറി ചാലാ രാജൻ, ടി.എൻ.പുരം ബി.വിജയകുമാർ, എ.സുരേഷ് കുമാർ എന്നിവർ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.