kunjali

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയേറ്ററുകളിലെത്തുന്നത്. ആശിർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്സ് എന്നിവ ചേർന്ന് ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി തുടങ്ങി വലിയ താരനിരയാണുള്ളത്. അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്ന

ചിത്രത്തിലെ കുഞ്ഞുകുഞ്ഞാലി എന്ന കെ.എസ്.ചിത്ര ആലപിച്ച ഗാനത്തിന്റെ ലിറിക്ക് വീഡിയോ നാളെ വൈകിട്ട് അഞ്ചിന് അഞ്ച് ഭാഷകളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാലാണ് മരയ്ക്കാറിൽ കുഞ്ഞുകുഞ്ഞാലിയുടെ വേഷം ചെയ്യുന്നത്.