ljd

തിരുവനന്തപുരം: ജനതാദൾ-എസിലെ ചന്ദ്രകുമാർ വിഭാഗം എൽ.ജെ.ഡിയിൽ ലയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഇരു വിഭാഗങ്ങളുടെയും യോഗത്തിന് ശേഷം നടന്ന ലയന ചടങ്ങിൽ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസിൽ നിന്ന് ചന്ദ്രകുമാർ എൽ.ജെ.ഡി പതാക ഏറ്റുവാങ്ങി.

ദേശീയ നേതൃത്വത്തിന്റെ കർഷക വിരുദ്ധ നിലപാടും ബി.ജെ.പി ബന്ധവുമാണ് എൽ.ജെ.ഡിയിൽ ലയിക്കാൻ കാരണമെന്ന് ചന്ദ്രകുമാർ വിഭാഗം പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ എം.പി വീഡിയോ കോൺഫറൻസിലൂടെ ലയന സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജെ.ഡി.എസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മാത്യു ജോൺ, കോവളം ടി.ആർ. സുരേഷ്, പോൾ മാത്യു, പ്രദീപ് ദിവാകരൻ, അജിത്ത് കല്ലിയൂർ, ജോസ്, എം.എ. ജോസഫ്, ഗീതാ മധു, ആദിൻ ഷാ തുടങ്ങിയവർ ലയനസമ്മേളനത്തിൽ പങ്കെടുത്തു.

ജനതാദൾ-എസിൽ നിന്ന് ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയ ജോർജ് തോമസ് വിഭാഗം നേതാക്കളാണ് ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എൽ.ജെ.ഡിയിൽ ലയിച്ചത്. ജോർജ്ജ് തോമസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.