
ഫോട്ടോഷൂട്ടിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാറുളള നടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. സാനിയയുടെ പുതിയ ഫോട്ടോഷൂട്ടിലും ഈ വ്യത്യസ്തത കാണാം. കടൽക്കരയിൽനിന്നുളളതാണ് ഇത്തവണത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഓരോ ഫോട്ടോയ്ക്കും സാനിയ നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. കരുത്തോടെയിരിക്കുക, പ്രഭാതത്തെ അഭിമുഖീകരിക്കുക, അത് നിങ്ങൾക്ക് ആവശ്യമായ വെളിച്ചം നൽകുമെന്നാണ് സാനിയ ഒരു ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ.

മമ്മൂട്ടിയുടെ 'ബാല്യകാലസഖി'യിൽ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. 'ക്വീൻ' ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. 'ലൂസിഫറി'ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തിലും ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നത്. ദ പ്രീസ്റ്റിലും, ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.