sugadha

വെഞ്ഞാറമൂട് : കുട്ടികളുടെ നാടകക്കളരിയായ രംഗപ്രഭാത് സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണം നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ ഉദ്ഘാടനം ചെയ്തു. ഡോ. ഉഷ രാജാ വാര്യർ, കേരള സർവകലാശാല ഗാന്ധി മീഡിയ കോഓർഡിനേറ്റർ ജെ.എം. റഹിം, അദ്ധ്യാപികയായ ഡോ. റീന.ആർ.എസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത അദ്ധ്യക്ഷത വഹിച്ചു.