
കിളിമാനൂർ:മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും പൊതുയോഗവും എസ്.എസ്.എൽ.സി അവാർഡ് ദാനവും എം.ആർ.എ ഒാഡിറ്റോറിയത്തിൽ നടന്നു.പ്രസിഡന്റ് പി.പി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ പൊലീസ് എസ്.എെ എം.സരിത ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി.സെക്രട്ടറി അഹമ്മദ് കബീർ റിപ്പോർട്ടും ട്രഷറർ പള്ളം ആർ.വിജയകുമാർ വരവ് ചിലവു കണക്കും അവതരിപ്പിച്ചു.ഇ.എ.സജിം ,ഷാബി,സലിം,കെ.രാജസേനൻ,എ.അബ്ദുൽ അസീസ്,സി.ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.