1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ ശാസ്താംതല സർക്കാർ യു.പി.എസിനെ ശിശു സൗഹൃദ പ്രീ സ്കൂളായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.എം.എ.സാദത്ത് ക്ലാസ് മുറി കുട്ടികൾക്ക് സമർപ്പിച്ചു.വികസന കാര്യ ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ ആർ.ബാബു,ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.അയ്യപ്പൻ, പരിശീലകരായ എ.എസ്.ബെൻ റെജി,എ.എസ്.മൻസൂർ,എസ്.എം.സി ചെയർമാൻ എസ്.എൽ.ഷീല,സ്റ്റാഫ് സെക്രട്ടറി എസ്.ബീന പ്രഥമാദ്ധ്യാപിക കെ.ഐ.ബിന്ദു,പി.ജി.ഷീജാ റാണി എന്നിവർ പങ്കെടുത്തു.