123

തിരുവനന്തപുരം: അച്ചടി വകുപ്പിന്റെ തിരുവനന്തപുരത്തെ സെൻട്രൽ പ്രസിൽ അനധികൃത നിയമനം തടഞ്ഞ് വകുപ്പ് സെക്രട്ടറി. സർക്കാർ ഗസറ്റുകൾ അച്ചടിക്കാൻ തയ്യാറാക്കി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിഭാഗമായ ഇ -കംപോസ് ഐ.ടി സെൽ വിഭാഗത്തിലേക്കാണ് പ്രോജക്‌ട് മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ അച്ചടിവകുപ്പ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയത്. ഇക്കാര്യം ജനുവരി 25ന് കേരളകൗമുദി റിപ്പോർട്ട്ചെയ്തിരുന്നു. ഇതേത്തുടർന്ന് വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് ഫയൽ പരിശോധിച്ച് നിയമനം തടയുകയായിരുന്നു. തസ്തിക സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും അതിന് തക്ക ജോലികൾ ഈ വിഭാഗത്തിൽ ഇല്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

ഈ ജോലിക്കായി കമ്പ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് ജീവനക്കാരെ സെൻട്രൽ പ്രസിൽ നിന്നും നിയോഗിക്കുകയാണ് പതിവ്. കൊച്ചിയിൽ ട്രെയിനിംഗും നൽകും. ഈ ജോലിക്ക് പ്രത്യേക തസ്തികയോ അധിക ശമ്പളമോ ഇല്ല.ഹയർ സെക്കൻഡറി ഡിപ്പാർട്ട്‌മെന്റിൽ അദ്ധ്യാപക ജോലി ചെയ്യുന്ന വ്യക്തിയെ ഡെപ്യൂട്ടഷനിൽ നിയമിക്കാനായിരുന്നു നീക്കം. ഒരുലക്ഷം രൂപ വരെ ശമ്പളം നൽകാമെന്നായിരുന്നു ശുപാർശ.