1

നെയ്യാറ്റിൻകര: സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻ മേഖലാ ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ തുടക്കം. ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ജില്ലാ ജാഥ സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി ക്യാപ്റ്റനും ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി മാനേജരുമായ ജാഥയിൽ പി. രാജേന്ദ്രകുമാർ, റൊസാരിയോ, മണ്ണാറം രാമചന്ദ്രൻ, എസ്. അനിൽകുമാർ, എസ്. പുഷ്പലത, എ.ജെ. സുക്കാർണോ എന്നിവർ സ്ഥിരാംഗങ്ങളാണ്. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എൻ.എസ്. ദിലീപിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, സി.പി.എം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, വികസന കാര്യ ചെയർമാൻ കെ.കെ. ഷിബു, ജി. സജി കൃഷ്ണൻ കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.