ppe

തിരുവനന്തപുരം: പി.പി.ഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ ഡോക്ടർമാരുടെ സമരം.ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക,നിയമാനുസൃത പ്രൊമോഷനുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.പി.എം.ടി.എ നടത്തിവരുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തിയത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 9 മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് ഡോ.അജിത് പ്രസാദ് ജെ.എസ്, തിരുവന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ.സന്തോഷ് കുമാർ,സെക്രട്ടറി ഡോ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.