eletion

തിരുവനന്തപുരം: വിശ്വകർമജർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ടും വിദ്യാർത്ഥികൾക്ക് ഒ.ഇ.സി ആനുകൂല്യം അനുവദിക്കുക, വിശ്വകർമ പെൻഷൻ 3000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും അഖില കേരള വിശ്വകർമ മഹാസഭ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി. ഈ പ്രക്ഷോഭം സംസ്ഥാനത്തെ വിശ്വകർമജരുടെ ധാർമിക രോഷത്തിന്റെ പ്രതീകമാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു.

ജനറൽ സെക്രട്ടറി പി. വാമദേവൻ, വൈസ് പ്രസിഡന്റുമാരായ വി.എ. അപ്സലൻ, വി.എൻ. ശശിധരൻ, കരമന ബാലകൃഷ്ണൻ, സെക്രട്ടറിമാരായ കോട്ടയ്ക്കകം ജയകുമാർ, കെ.ടി. ബാബു, പി.ബി. മുരളി, പി.കെ. തമ്പി, എ.വി. കൃഷ്ണൻ, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് സരസ്വതി അമ്മാൾ, കേരള ട്രഡിഷണൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.സുരേഷ് കുമാർ, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് അനീഷ് കൊക്കര എന്നിവർ സംസാരിച്ചു.