mla

പൂവച്ചൽ:സർക്കാർ ഉദ്യോഗസ്ഥർ ജനസേവകരാകണമെന്നും ,ജനങ്ങളുടെ ആവലാതികൾ കേൾക്കാൻ മനസുണ്ടാകണമെന്നും കെ.എസ്.ശബരീനാഥൻ എം.എൽ.എ.പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ കള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ ഉദയകുമാർ അദ്ധ്യക്ഷനായി.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.സത്യദാസ് പൊന്നെടുത്തകുഴി, എൽ.രാജേന്ദ്രൻ,എസ്.വി.ഗോപകുമാർ,ആർ.എസ്.സജീവ്, എ.കെ.ആഷിർ,ജെ.ഷാഫി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കട്ടയ്ക്കോട് തങ്കച്ചൻ,ആർ.രാഘവലാൽ,ലിജു സാമുവൽ, യു.ബി.അജിലാഷ്,ബോബി അലോഷ്യസ്,സൗമ്യ ജോസ്, ഐ.വത്സല,എന്നിവർ സംസാരിച്ചു.