saiju

നൂറാം ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി ദുൽഖർ സൽമാനും

2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലെ നായകനായി അഭിനയത്തുടക്കം കുറിച്ച സൈജു കുറുപ്പ് നൂറ് ചിത്രങ്ങൾ പൂർത്തിയാക്കുന്നു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂർവം ഗുണ്ടാജയനാണ് സൈജുവിന്റെ നൂറാമത് ചിത്രം. സെബാബ് ആനിക്കാടുമായി ചേർന്ന് ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സൈജു കുറുപ്പ് നായകവേഷമവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസണും സാബുമോനും സുധീർ കരമനയും ജോണി ആന്റണിയും ശബരീഷ് വർമ്മയും ഷാനിസഖിയും ജാഫർ ഇടുക്കിയും ബിജു സോപാനവുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വൃന്ദാമേനോനും നയന എൽസയുമാണ് നായികമാർ. രാജേഷ് വർമ്മയുടേതാണ് രചന. കാമറ: എൽദോ ഐസക്ക്, സംഗീതം: ബിജിബാൽ.