
വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി സെന്ററിന്റെ ക്ലിനിക്കൽ പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക നിർവഹിച്ചു. ഇതോടെ വക്കം മേഖലയിൽ രോഗികൾക്ക് ക്ലിനിക്കൽ പരിശോധനകൾ സൗജന്യ നിരക്കിൽ അന്താരാഷ്ട്ര ഗുണമേന്മയിൽ ലഭിക്കും.
ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫൈൻ മാർട്ടിൻ, അംഗം അജിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ഗ്രാമപഞ്ചായത്ത് അംഗം അരുൺ, എ.എം.ഒ സാജു തുടങ്ങിയവർ പങ്കെടുത്തു.