
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മുക്കോലയ്ക്കൽ ശാഖയിൽ പുതുവർഷ കിറ്റ് വിതരണവും ശാഖാ,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.ഡോ.പി.പല്‌പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശോഭ അദ്ധ്യക്ഷത വഹിച്ചു.കിറ്റ് വിതരണം യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു. ലത അജയൻ,സതികുമാരി, ശാഖാ പ്രസിഡന്റ് ശ്രീകണ്ഠൻ,അനിൽകുമാർ, സതീഷ് ടി, പ്രവീൺ രാജ്, ഷീല സതീഷ് എന്നിവർ സംസാരിച്ചു. വനിതാസംഘം അംഗങ്ങളായ നീതു സുഭാഷ്, അമ്പിളി രാമചന്ദ്രൻ, രമണി, സന്ധ്യ, സുനിത, ശ്രീലത, മിനി, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.