
കന്നഡ ചിത്രമായ ഗില്ലിയിലൂടെ അരങ്ങേറ്റം കുറിച്ച് തെലുങ്ക് സിനിമയിലെ താരറാണിയായി മാറിയ പഞ്ചാബി സുന്ദരി രാകുൽ പ്രീത് സിംഗിന് ബോളിവുഡിൽ തിരക്കേറുന്നു.
ബോളിവുഡിൽ ജോൺ എബ്രഹാമിനൊപ്പം അറ്റാക്ക്, അമിതാഭ് ബച്ചനും അജയ് ദേവ് ഗണിനുമൊപ്പം മേഡേ, അജയ് ദേവ് ഗണിനൊപ്പം മറ്റൊരു ചിത്രമായ താങ്ക് ഗോഡ് എന്നിവ പൂർത്തിയാക്കിയ രാകുൽ പ്രീത് സിംഗ് ഇപ്പോൾ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രമായ ഡോക്ടർ- ജി എന്ന ചിത്രത്തിൽ ആയുഷ് മാൻ ഖുറാനയുടെ നായികയാകാൻ കരാറൊപ്പിട്ടു കഴിഞ്ഞു. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹോദരിയാണ് അനുഭൂതി കശ്യപ്.
നിഥിൻ നായകനാകുന്ന ക്രാക്ക് എന്ന തെലുങ്ക് ചിത്രമാണ് രാകുൽ പ്രീത് സിംഗിന്റെ അടുത്ത റിലീസ്. ഫെബ്രുവരി 19ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.