
നെടുമങ്ങാട്:സി.പി.ഐ ആനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പ് ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ പാർട്ടി,സംഘടന എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി.ധനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, പി.എസ്.ഷൗക്കത്ത്,എ.എം റൈസ്, ഡി.എ രജിത് ലാൽ,വേങ്കവിള സജി,എ.എസ്.ഷീജ തുടങ്ങിയവർ സംസാരിച്ചു. സി.ആർ.മധുലാൽ സ്വാഗതവും ചുള്ളിമാനൂർ സലാഹുദീൻ നന്ദിയും പറഞ്ഞു.